മദീന ബസ് ദുരന്തം, മന്ത്രി അസ്ഹറുദ്ദീനും സംഘവും സൗദിയിലെത്തി
ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ്
മദീനയില്‍ കത്തി വെന്തു മരിച്ചവരുടെ ബന്ധുക്കള്‍ തെലങ്കാന മന്ത്രി അസ്ഹറുദ്ദീന് ഒപ്പം സൗദിയിലെത്തി. മരിച്ചവരുടെ ഇരുപതോളം ബന്ധുക്കളാണ് മന്ത്രിക്ക് ഒപ്പം മദീനയിൽ എത്തിയത്.
ഡിഎൻഎ പരിശോധനക്ക് ബന്ധുക്കളുടെ സാമ്പിൾ ശേഖരിച്ചു. പരിശോധനാ ഫലം വന്നതിന് ശേഷം തിരിച്ചറിയുന്ന മയ്യിത്ത്കള്‍ ബന്ധുക്കള്‍ക്ക് കൈമാറും.
