ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ 2 ദേശീയ കയാക്കിംഗ് താരങ്ങള്‍ മരണപ്പെട്ടു
ഭോപ്പാൽ: കനോയിംഗ് - കയാക്കിംഗ് ദേശീയ താരങ്ങളായ രണ്ട് നാവികസേനാ ഉദ്യോഗസ്ഥർ ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴകാരായ ഐഎ അനന്തകൃഷ്ണൻ (19), വിഷ്ണു രഘുനാഥ് (26) എന്നിവരാണ് മരിച്ചത്.
പുലർച്ചെ രണ്ട് മണിയോടെ ഭോപ്പാൽ നേവൽ ബേസിന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ഇരുവരും മരണപ്പെട്ടതെന്ന് നാവികസേനയിൽ നിന്ന് കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി -രഞ്ജിനി ദമ്പതികളുടെ മകനാണ് ഐഎ അനന്തകൃഷ്ണൻ. കൈനകരി തോട്ടുവാത്തല പഴയാറ്റിൽ രഘുനാഥ് - ജീജാമോൾ ദമ്പതികളുടെ മകനാണ് വിഷ്‌ണു രഘുനാഥ്.
