ദുബൈ എയർഷോ 2025 ആരംഭിച്ചു

നവംബർ 17 ന് തുടങ്ങി. സമാപനം 21ന്. പരിപാടിയിൽ ബിസിനസ്, വ്യോമയാന മേഖലയിലെ പ്രൊഫഷണലുകൾ പങ്കെടുക്കാം

ദുബൈ എയർഷോക്ക് തുടക്കമായി. നവംബർ 17 മുതൽ 21 വരെയാണ് നടക്കുന്നത്. ബിസിനസ്, വ്യോമയാന മേഖലയിലെ പ്രൊഫഷണലുകൾ പങ്കെടുക്കാം. സൗജന്യ ഷട്ടിൽ സർവീസുകൾ, ടാക്‌സി കിഴിവുകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ആർടിഎ ഒരുക്കിയിട്ടുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെൻട്രലിൽ പ്രത്യേകം നിർമ്മിച്ച വേദിയിലാണ് ദുബൈ എയർഷോ 2025 നടക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുബൈ എയർഷോയുടെ 19 -ാമത് എഡിഷന്‍ ആണിത്.