ബാങ്ക് ലോണിന്, മിനിമം ശമ്പള നിബന്ധന നീക്കം ചെയ്ത് സെൻട്രൽ ബാങ്ക്

യുഎഇയിൽ ബാങ്ക് ലോൺ എടുക്കാൻ ഇനി സാലറി മാനദണ്ഡമാകില്ല. നടപടി ക്രമങ്ങളില്‍ 
ഉദാരതയോടെ സെന്‍ട്രല്‍ ബാങ്ക്. മിനിമം ശമ്പള നിബന്ധന നീക്കം ചെയ്ത‌്‌ സെൻട്രൽ ബാങ്ക്.

വ്യക്തിഗത ധന സഹായം ലഭിക്കുന്നതിന് ദീർഘ കാലമായി നിലവിലുണ്ടായിരുന്ന കുറഞ്ഞ ശമ്പള പരിധി റദ്ദാക്കുന്നു. ഇത് സംബന്ധിച്ച് യുഎഇ സെൻട്രൽ ബാങ്ക് മറ്റ് ബാങ്ക്കള്‍ക്ക് നിര്‍ദേശം നല്‍കി എന്നാണ് അറിയുന്നത്. യുഎഇ സെൻട്രൽ ബാങ്ക് അധികൃതരെ ഉദ്ധരിച്ച് 'ഇമാറാത്ത് അൽ യൗം' പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

യുഎഇയിലെ മിക്ക ബാങ്കുകളിലും 5,000 ദിർഹത്തിനു മുകളിൽ വേതനം ഉള്ളവർക്കായിരുന്നു ലോണിന് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നത്. അതാണ് ഇപ്പോൾ നീക്കം ചെയ്‌തിരിക്കുന്നത്. നിരവധി സാധാരണ തൊഴിലാളികള്‍ക്ക് അടക്കം ആശ്വാസം നൽകുന്നതാണ് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപനം.