ദുബൈ കെഎംസിസി ഹം സഫർ ഉണര്‍വോടെ ഉദുമ പഞ്ചായത്ത്


ദുബൈ: കെഎംസിസി വെൽഫെയർ സ്കീമിന്റെ അംഗത്വ പ്രചരണ ക്യാമ്പയിൻ 'ഹം സഫർ- ഉദുമ പഞ്ചായത്തുതല പ്രചരണ ക്യാമ്പയിന് തുടക്കമായി.

ഷഹനവാസ് കോട്ടക്കുന്ന് സ്വാഗതം ചെയ്ത യോഗത്തിൽ  ഫഹദ് മൂലയിൽ അധ്യക്ഷത വഹിച്ചു. ദുബൈ കെഎംസിസി കാസര്‍ക്കോട് ജില്ല വൈസ് പ്രസിഡന്റും വെൽഫെയർ ചെയർമാനുമായ  ഇസ്മായിൽ നാലാംവാതുക്കൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം കോർഡിനേറ്റർ ഹാഷിം മഠത്തിൽ വെൽഫെയർ 
ക്യാമ്പയിന്റെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും വിശദീകരിച്ചു.
യോഗത്തിൽ മുഹമ്മദ് കപ്പണക്കാല്‍, സാദിക് കോട്ടക്കുന്ന്, റഷീദ് മുക്കുന്നോത്ത്, ആബിദ് മാങ്ങാട്, ജാബി മുക്കുന്നോത്ത് സംസാരിച്ചു. സലാം പാക്യാര നന്ദി പറഞ്ഞു.