ഷാർജ കെഎംസിസി സംഘടിപ്പിക്കുന്ന ചെസ്സ് മത്സര പോസ്റ്റർ പ്രകാശനം

ഈദുല്‍ ഇത്തിഹാദ് ആഘോഷം:
ഷാർജ കെഎംസിസി ചെസ്സ് മത്സര പോസ്റ്റർ പ്രകാശനം 

ഷാർജ കെഎംസിസി സംഘടിപ്പിക്കുന്ന ചെസ്സ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി നിർവ്വഹിച്ചു.  ജന. സെക്രട്ടറി മുജീബ് തൃകണ്ണപുരം, ട്രഷറർ കെ അബ്ദുൽ റഹിമാൻ മാസ്റ്റർ, വൈസ് പ്രസിഡൻറ്മാരായ കബീർ ചാന്നാങ്കര, തയ്യിബ് ചേറ്റുവ, സെക്രട്ടറി നസീർ കുനിയിൽ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ കെഎസ് ഷാനവാസ്, കൺവീനർ റിയാസ് കാന്തപുരം, ഹംസ തിരുന്നവായ, വിപി അക്ബർ, സികെ കുഞ്ഞബ്ദുല്ല, അഷ്റഫ് വെട്ടം, ഷമീൽ പള്ളിക്കര, കാദർ പാലോത്തു, നസറുദ്ദീൻ ചാവക്കാട്, ഷക്കീർ കുപ്പം, അനീസ് അഴീക്കോട്, ഹക്കീം കരുവാടി, ഫവാസ് ചാമക്കാല, റഫീക് നാദാപുരം, നുഫൈൽ പുത്തൻചിറ, നിസാം വാടാനപ്പിളളി, നാസർ കല്ലിങ്കല്‍ സംബന്ധിച്ചു.