ശൈലജക്ക് വിമര്‍ശനം
പാലത്തായി പോക്സോ കേസ് വിധി ന്യായത്തിലാണ് മുന്‍ മന്ത്രി ശൈലജ ടീച്ചര്‍ക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗൺസലിങ് ചെയ്‌തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടി എടുത്തില്ലെന്ന് വിധിന്യായത്തിൽ പറയുന്നു. കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നൽകിയ പരാതിയിൽ കെകെ
ശൈലജ നടപടിയെടുത്തില്ല എന്നും വിധി ന്യായത്തില്‍ കുറ്റപ്പെടുത്തുന്നു.
