ഈദുല്‍ ഇത്തിഹാദ് : 5 ദിവസം അവധി ഷാർജയില്‍ സർക്കാർ ജീവനക്കാർക്ക്
54-ാമത് യൂണിയൻ ദിനം ഈദുല്‍ ഇത്തിഹാദ് പ്രമാണിച്ച് ഷാർജ സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു.
ഡിസംബർ 1 തിങ്കൾ, 2 ചൊവ്വ ദിവസങ്ങൾ അവധി ദിവസങ്ങളായി പ്രഖ്യാപിച്ചു. ഡിസംബർ 3 ബുധനാഴ്ച മുതൽ ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും - ഷാർജ ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപനത്തിൽ അറിയിച്ചു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സാധാരണ മൂന്ന് ദിവസത്തെ വാരാന്ത്യം ആസ്വദിക്കുന്ന ഷാർജയിലെ ജീവനക്കാർക്ക് ഇത് അഞ്ച് ദിവസത്തെ അവധിയായി മാറുന്നു. തുടർച്ചയായ അഞ്ച് ദിവസമാണ് ഷാർജയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുക.
