കഫേയിൽ രഹസ്യമായി കുടുംബത്തിന്റെ ദൃശ്യങ്ങൾ പകർത്തിയയാൾക്ക് 40,000 ദിർഹം പിഴ
കഫേയിൽ രഹസ്യമായി കുടുംബത്തിന്റെ ദൃശ്യങ്ങൾ പകർത്തിയയാൾക്ക് 40,000 ദിർഹം പിഴ. പ്രമുഖ കോഫി ഷോപ്പില്‍ വെച്ച് അവരറിയാതെ കുടുംബത്തിന്റെ ഫോട്ടോ പകര്‍ത്തിയ കുറ്റത്തിന് 40,000 ദിർഹം പിഴ. അൽ ഐനിലെ ഒരു കഫേയിൽ വെച്ചാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.
കോഫീ ഷോപ്പില്‍ സമയം ചിലവഴിക്കുകയായിരുന്ന കുടുംബത്തിന്റെ ഫോട്ടോ പ്രതി രഹസ്യമായി പകര്‍ത്തി ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഈ പ്രവര്‍ത്തി ഗുരുതരമായ സ്വകാര്യത ലംഘനമാണെന്നും ഇത് ക്രിമിനൽ, സിവിൽ ശിക്ഷകൾക്ക് കാരണമായെന്നും കോടതി വിധിച്ചു. കുടുംബത്തിന് മാനസിക ഉപദ്രവം ഉണ്ടായതായും കോടതി വിലയിരുത്തി.
