ഷാർജയില്‍ വാഹനാപകടം: ഒരു ആൺകുട്ടിക്ക് ദാരുണാന്ത്യം

ഷാർജയില്‍ വാഹനാപകടം: ഒരു ആൺകുട്ടിക്ക് ദാരുണാന്ത്യം. കളിക്കുന്ന തിനിടയില്‍ 
വീട്ടു പറമ്പില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ വാഹനമിടിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സക്കിടെ മരണപ്പെട്ടു. അപകടം നടന്ന സ്ഥലത്ത് പരിക്കേറ്റ കുട്ടിയെ ഉപേക്ഷിച്ച്  രക്ഷപ്പെട്ട വാഹന ഡ്രൈവറെ തന്ത്രപരമായ നീക്കത്തിലൂടെ ഷാർജ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

വിവരം അറിഞ്ഞ ഷാർജ 
പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഡ്രൈവറെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂടുതൽ നിയമനടപടികൾക്കായി ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്‌തിട്ടുണ്ട്.