രാജ്യത്തോട് ചേർന്ന് നിന്നു 45 പ്രവാസികൾക്ക് ഒമാൻ പൗരത്വം
മസ്കത്: രാജ്യവുമായി ഇഴയടുപ്പം തുന്നിച്ചേർത്ത 45 വിദേശ വ്യക്തികൾക്ക് ഒമാൻ പൗരത്വം നൽകുന്നു. ദേശീയ ഐക്യം ശക്തിപ്പെടുത്താൻ പ്രവർത്തിച്ചവരെയും രാജ്യത്തോട് വിവിധ വിഷയങ്ങളിൽ കൂറ് പുലർത്തിയ വ്യക്തികൾക്കുമുള്ള ആദരവിൻറെ ഭാഗമായാണ് പൗരത്വം നൽകുന്നത്. സുൽത്താൻ ഹൈസം ഇത് സംബന്ധിച്ച റോയൽ ഡിക്രി പുറപ്പെടുവിച്ചു. റോയൽ ഡിക്രി നമ്പർ 94/2025 ആണ് ഇത് സംബന്ധിച്ച ഉത്തരവ്. രാജ്യത്തോടൊപ്പം ചേർന്നു നിൽക്കുന്നവരെ പൗരത്വം നൽകി അംഗീകരിക്കാൻ ശ്രദ്ധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഒമാൻ.
