പുസ്തകം വാങ്ങാന്‍ ശൈഖ് സുല്‍ത്താന്‍ വക4.5 മില്യന്‍ ദിർഹം
ഷാർജ: സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റിലെ പൊതു, സർക്കാർ ലൈബ്രറികൾക്ക് നാലര ദശ ലക്ഷം ദിർഹം അനുവദിച്ചു.
ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനാണ് ഈ തുക വിതരണം ചെയ്യുക. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 44-ാമത് പതിപ്പിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 2350 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നു. ഇതിൽ അറിവ്, ശാസ്ത്രം, സാഹിത്യം എന്നിവയുടെ വിവിധ മേഖലകളിലെ ഏറ്റവും പുതിയ അറബി, മലയാളം ഉള്‍പ്പെടെ വിദേശ ഭാഷ പതിപ്പുകളും ഉൾപ്പെടുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പങ്കെടുക്കുന്ന പ്രസാധക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകങ്ങൾ വാങ്ങാന്‍ മാത്രമുള്ളതാണ് ഈ തുകയത്രയും.
