ഷാർജ പുസ്തക മേള എംജിസിഎഫ് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

ഷാർജ: ഷാർജ പുസ്തക മേളയിലെ മഹാത്മാഗാന്ധി കാൾച്ചറൽ ഫോർത്തിന്റെ  പവലിയൻ ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകനും പ്രമുഖ വ്യവസായിയുമായ ജോർജ് ആന്റണി നിർവഹിച്ചു. ചടങ്ങില്‍ പ്രഭാകരൻ പന്ത്രോളി, പിആർ പ്രകാശ്, അഡ്വ. സന്തോഷ്‌ നായർ, അബ്ദുൽ ഗഫൂർ പാലക്കാട്‌ തുടങ്ങിയവർ സംസാരിച്ചു. മഹാത്മാ ഗാന്ധിയുടെ ജീവിതവും ദാര്‍ശനവും, മഹാത്മാ ഗാന്ധി എഴുതിയ ഗ്രന്ഥങ്ങളും പവലിയനില്‍ ലഭ്യമാക്കിയിട്ടുണ്ട്.