മുട്ടുന്തല മഖാം ഉറൂസ്: ബ്രോഷർ പ്രകാശനം

 

കാഞ്ഞങ്ങാട്: ഡിസംബർ 2 മുതൽ 10 വരെ നടക്കുന്ന മുട്ടുന്തല മഖാം ഉറുസ് ബ്രോഷർ പ്രകാശനം വ്യവസായ പ്രമുഖൻ എം. ഹമീദ് ഹാജി നിർവ്വഹിച്ചു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്‌ദുൾ റഹ്മാൻ ഹാജി, വൈസ് പ്രസി. അബ്‌ദുൾ ഖാദർ ഹാജി റഹ്മത്ത്, മൊയ്തു ഹാജി മമ്മു, സെക്രട്ടറി മുഹമ്മദ് കുഞ്ഞി വടക്കൻ, ഖത്തിബ് മഷൂദ് ഫൈസി ചോർക്കള, മുഅസിൻ കമറുദ്ധീൻ സൈനി, ഉറൂസ് കമ്മിറ്റി ചെയർമാൻ ലത്തീഫ് റഹ്മത്ത്, വൈസ് ചെയർമാൻ മജീദ് ദീനാർ, റാഷീദ് കണ്ടത്തിൽ, റഷീദ് ദീനാർ, ജോ. കൺവീനർ ഷെക്കീർ എൽ.കെ സംബന്ധിച്ചു