'ചരിത്രം തേടി ഒരു ലോക സഞ്ചാരം' ഷാർജ അന്തർ ദേശീയ പുസ്തക മേളയിൽ പ്രകാശനം ചെയ്തു
സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട് രചിച്ച 'ചരിത്രം തേടി ഒരു ലോക സഞ്ചാരം' പുസ്തകം
ഷാർജ അന്തർ ദേശീയ പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ഒലിവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കൃതി ഒലീവ് സ്റ്റാളില്‍ ലഭ്യമാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പുസ്തക പ്രകാശനം നിർവ്വഹിച്ചു. കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ. പിവി സൈനുദ്ധീൻ ഷാർജയിലെ വ്യവസായ പ്രമുഖൻ പിപി അബ്ദുൾ റഹിമാൻ എന്നിവർ ചേർന്നാണ് പുസ്തകം ഏറ്റുവാങ്ങിയത്. ചടങ്ങിൽ നിരവധി എഴുത്തുകാരും പ്രസാധകരും വായനക്കാരും പൗര പ്രമുഖരും സംബന്ധിച്ചു.
