നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസ് പ്രചാരണത്തിന് മാലിക് ദീനാറിൽ തുടക്കമായി

കാസർകോട്:  നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസ് പ്രചാരണ പരിപാടികൾക്ക് മാലിക് ദീനാർ നഗറിൽ തുടക്കം.  എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ ഉറൂസിനായുള്ള വിപുലമായ പ്രചാരണ പരിപാടികൾക്ക് മാലിക് ദീനാർ നഗറിൽ തുടക്കമായി. മാലിക് ദീനാർ ദർഗ ശരീഫ് പരിസരത്തുവെച്ചാണ് ഉറൂസ് പ്രചാരണത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

ഉറൂസ് പ്രചാരണ നോട്ടീസിൻ്റെ ആദ്യ പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങ് സംയുക്ത ജമാഅത്ത് പ്രസിഡന്റ് കൂടിയായ എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആദ്യ പതിപ്പ് മാലിക് ദീനാർ വലിയ ജുമഅത്ത് പള്ളി ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ അബ്‌ദുൽ റഹ്‌മാന് കൈമാറിയാണ് ഉറൂസ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

ആത്മീയതയുടെയും ഐക്യത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഉറൂസിനായുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ഉദ്ഘാടന ചടങ്ങിന് ശേഷം മാലിക് ദീനാർ ഖത്തീബ് അബ്‌ദുൽ മജീദ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഉറൂസ് പ്രചാരണത്തിൻ്റെ ഈ ചടങ്ങിൽ വിവിധ ജമാഅത്തുകളിലെയും ഉറൂസ് കമ്മിറ്റിയിലെയും ഭാരവാഹികൾ പങ്കെടുത്തു. തളങ്കര ജമാഅത്ത് ഭാരവാഹികളായ ബഷീർ വോളിബോൾ, മൊയ്നുദീൻ കെകെ പുറം, നെല്ലിക്കുന്ന് ജമാഅത്ത് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറർ എൻഎ ഹമീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഉറൂസ് കമ്മിറ്റി പ്രസിഡൻ്റ് ടിഎ മഹമൂദ് കൽക്കണ്ടി, ട്രഷറർ സിഎം അഷ്റഫ്, വൈസ് പ്രസിഡന്റ് അബ്‌ദു തൈവളപ്പ്, സെക്രട്ടറി എൻഎം സുബൈർ, വളണ്ടിയർ കോർ സെക്രട്ടറി  അനീഫ് ആപ്പു എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ കമ്മിറ്റി ഭാരവാഹികളായ ടിഎഛ് മുസമ്മിൽ കടപ്പുറം, ഫൈസൽ കൊട്ടിക, പി എം അബ്ദു‌ൽ കാദർ, അബ്ബാസ് വെറ്റില, എൻ എ അസ്ലം, റാഷിദ് പള്ളം, നവാസ് പാദാർ, നൗഫൽ ഖത്തർ എന്നിവരും പങ്കെടുത്തു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എൻഎ ഇക്ബാൽ സ്വാഗതം പറഞ്ഞു.