മെക് 7 ഷാർജ; യു.എ.ഇപതാക ദിനാചരണം
ഷാർജ: യുഎഇ പതാക ദിനം ഷാർജ മെക് സെവൻ വ്യായാമ ടീം ആചരിച്ചു.
കിങ് ഫൈസൽ മസ്ജിദിന് സമീപം മാസങ്ങളായി ഒത്തുകൂടുന്ന മെക് സെവൻ ടീം യുഎഇ ദേശീയ പതാക ഉയർത്തി പതാക ദിനാചരണത്തിൽ പങ്ക് ചേർന്നു. ദേശീയ ഗാനം ആലപിച്ചു. ടീമംഗങ്ങൾ റൂട്ട് മാർച്ച് നടത്തുകയും യുഎഇ ദേശീയ പതാകക്ക് സല്യൂട്ട് ചെയ്യുകയും ചെയ്തു. മധുര പലഹാര വിതരണത്തോട് കൂടിയാണ് പരിപാടി അവസാനിച്ചത്. ട്രൈനർമാരായ ഹംസ മുക്കൂട്, ശിഹാബ് എടവണ്ണ നേതൃത്വം നൽകി.
