ഷാർജ ഇന്ത്യൻ അസോസിയേഷനിൽ യു.എ.ഇ പതാക ദിനം

ഷാർജ: യു.എ.ഇ ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള പതാക ദിനം, ഷാർജ ഇന്ത്യൻ അസോസിയേഷൻ സമുചിതം ആചരിച്ചു. 
വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ അസോസിയേഷൻ ആസ്ഥാനത്ത് യു.എ.ഇ ദേശീയ പതാക ഉയർത്തി. യു.എ.ഇയുടെ മുൻ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സ്ഥാനാരോഹണത്തെ അനുസ്മരിച്ച് ദേശീയ പതാക ഉയരുമ്പോൾ, രാജ്യത്തോടുള്ള പ്രതിബദ്ധതയും ആദരവും എല്ലാവരും പുതുക്കി.

പതാക ദിന സന്ദേശവും പ്രതിജ്ഞയും വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് എന്നിവർ വായിച്ചു. പെറ്റമ്മ നാടിനോളം തന്നെ പോറ്റമ്മ നാടായ യു.എ.ഇയെ സ്നേഹിക്കുന്നവരാണ് ഇന്ത്യക്കാരെന്നും , ഈ രാജ്യത്തിന്റെ നിയമങ്ങളെ അനുസരിക്കാനും സംസ്കാരത്തെ ബഹുമാനിക്കാനും കൂടുതൽ ശോഭനമായ ഭാവിക്കായുള്ള യു.എ.ഇയുടെ യാത്രയെ പൂർണ്ണമനസ്സോടെ പിന്തുണക്കുമെന്നും പ്രതിജ്ഞ ചെയ്തു.

ജോയിന്റ് ട്രഷറർ പികെ റെജി നന്ദി പറഞ്ഞു. മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ അബ്ദു മനാഫ്‌, പ്രഭാകരന്‍ പയ്യന്നൂര്‍, അനീസ്‌ റഹ്‌മാന്‍,യൂസഫ്‌ സഗീര്‍, നസീര്‍ കുനിയില്‍ എന്നിവരും ടികെ അബ്ദുൾ ഹമീദ്, മുജീബ് റഹ്മാൻ, അബ്ദു റഹ്മാൻ മാസ്റ്റർ, മുന്‍ കമ്മിറ്റി അംഗങ്ങള്‍, അസോസിയേഷന്‍ സ്‌റ്റാഫംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.