ദുബായിൽ പുതിയ പാർക്കിംഗ് സോണുകൾ

ദുബായ്: ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിലും ദുബായ് സ്പോർട്സ് സിറ്റിയിലും പുതിയ പെയ്ഡ് പാർക്കിങ് സോണുകൾ അവതരിപ്പിച്ചു. സ്റ്റുഡിയോ സിറ്റി, ഔട്ട്‌സോഴ്‌സ് സിറ്റി സമാനമായ ഏരിയകൾ പെയ്ഡ് പാർക്കിങ് ഏരിയയാക്കി പുനനിശ്ചയിച്ചു.

 ദുബായ് ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിലെ പാർക്കിംഗ് ഏരിയ കോഡ് എഫ് പ്രകാരമായിരിക്കും പ്രവർത്തിക്കുക. ദുബായ് സ്പോർട്സ് സിറ്റി കോഡ് S പിന്തുടരും. വാഹനമോടിക്കുന്നവർക്ക് വഴികാട്ടുന്നതിനും ബാധകമായ പാർക്കിംഗ് സോണുകൾ സൂചിപ്പിക്കുന്നതിനുമായി രണ്ട് സ്ഥലങ്ങളിലും വ്യക്തമായ അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.