'എമിറേറ്റ്സ് ചിൽഡ്രൻസ് തിയേറ്റർ ഫെസ്റ്റിവെൽ' ഷാർജയിൽ
ഷാർജ: ഷാര്‍ജ കൾച്ചറൽ ഡിപ്പാർട്മെൻറിൻറെ സഹകരണത്തോടെ തിയേറ്റർ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'എമിറേറ്റ്സ് ചിൽഡ്രൻസ് തിയേറ്റർ ഫെസ്റ്റിവെലി'നുള്ള വാർഷിക ബജറ്റിന് യുഎഇ സുപ്രീം കൗൺസിൽ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
9,50,000 ദിർഹം കണക്കാക്കുന്ന പദ്ധതി, വരുന്ന ഡിസംബറിൽ ഷാർജ കൾച്ചറൽ പാലസിൽ നടക്കുന്ന 19-ാമത് ഫെസ്റ്റിവെലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്. ഷാർജ ഭരണാധികാരിയുടെ ഉദാരമായ പിന്തുണ പരപാടിയെ ഗംഭീര വിജയമാക്കും. ഭാവിയുടെ അടിത്തറയായും സൃഷ്ടിപരമായ വ്യക്തികളെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള ആരംഭ ബിന്ദുവായും കുട്ടികൾക്ക്
എമിറേറ്റ്സ് ചിൽഡ്രൻസ് തിയേറ്റർ ഫെസ്റ്റ് മാറും
