വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 9, 11; വോട്ടെണ്ണൽ ഡിസംബർ 13ന്


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബർ ‍9നും, തൃശൂര്‍ മുതൽ കാസര്‍ക്കോട് വരെയുള്ള ജില്ലകളില്‍ ഡിസംബർ 11നും ആണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബർ 13ന്. മാതൃക പെരുമാറ്റ ചട്ടം ഇന്ന് മുതൽ നിലവില്‍ വന്നതായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.