ബഹ്റൈന്‍ ഗതാഗത നിയമം കൂടുതല്‍ കർശനമാക്കുന്നു
മനാമ: ബഹ്റൈന്‍ ഗതാഗത നിയമം കൂടുതല്‍ കർശനമാക്കുന്നു. നിരത്തിലെ നിയമ ലംഘകരെ ഒപ്പിയെടുക്കാന്‍ 500 അത്യാധുനിക സ്‌മാർട്ട് ട്രാഫിക് കാമറകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഡിസംബറിൽ ആരംഭിക്കും.
ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ അണ്ടർ സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്‌മയാണ് പാർലമെൻ്റ് സെഷനിൽ ഇക്കാര്യം അറിയിച്ചത്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ നിരീക്ഷണ സംവിധാനം രാജ്യത്തുടനീളമുള്ള റോഡുകളിലെ നിയമലംഘനങ്ങൾ തത്സമയം കണ്ടെത്താനും ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യ മിട്ടുള്ളതാണ്.
2026ന്റെ ആദ്യ പാദത്തോടെ 200 മുതൽ 300 വരെ കാമറകൾ പ്രവർത്തനക്ഷമമാകും. റോഡ് സുരക്ഷയും ഗതാഗത ചിട്ടയും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ നിയമലം ഘനങ്ങൾക്കുള്ള ട്രാഫിക് പോയൻ്റ് സമ്പ്രദായം പുതിയ നിരീക്ഷണ സംവിധാനം പൂർണമായി സംയോജിച്ച ശേഷം നടപ്പാക്കും.
