കുവൈത്ത്: പൊതു പാര്‍ക്കിങ് ഇടങ്ങള്‍ പുതു മുഖം
കുവൈത്ത്: രാജ്യത്ത് പൊതു ഇടങ്ങളിലെ കാർ പാർക്കിങ് സംവിധാനങ്ങൾ ആധുനികവും ഏകീകൃതവുമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഏഴ് ഗവൺമെന്റ് ഏജൻസികളാണ് കാർ പാർക്കിങ് ഷെഡുകളുടെ നിർമാണം നിയന്ത്രിക്കുന്നതിനുള്ള ഗൈഡ് തയ്യാറാക്കിയത്.
സഹകരണ സംഘങ്ങൾ, സ്‌കൂളുകൾ, പള്ളികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളുടെ കാർ പാർക്ക് ഷെഡുകളുടെ രൂപകൽപനയാണ് ഇതിനകം പൂർത്തിയാക്കിയത്.
സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം നഗരത്തിന്റെ രൂപത്തിൽ ആകർഷകമായ മാറ്റം വരുത്തുന്നതിനുമാണ് പദ്ധതി. അതി തീവ്ര ചൂടിൽ നിന്ന് വാഹനത്തിന് സംരക്ഷണം നല്‍കുന്ന ഷെഡായിരിക്കും നിർമിക്കുക. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വസ്തുക്കൾ, മഴവെള്ള ഡ്രെയിനേജ്, വെൻ്റിലേഷൻ സംവിധാനങ്ങൾ, പരിസ്ഥിതിയുമായി യോജിക്കുന്ന നിറവും രൂപവും എന്നിവ ഡിസൈനിൽ ഉറപ്പാക്കിയിട്ടുണ്ട്.
