കൊളവയല്‍ ജമാഅത്ത് ഭാരവാഹികൾക്ക് സ്വീകരണം നല്‍കി


അബുദാബി: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ കൊളവയൽ ജമാഅത് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി സുലൈമാൻ ഹാജി, വൈസ് പ്രസിഡന്റ് ഹംസ കൊളവയല്‍, യുഎഇ ശാഖാ മുൻ സെക്രട്ടറി ഹസീബ് കൊളവയല്‍ എന്നിവര്‍ക്ക് യുഎഇ കൊളവയൽ  മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്വീകരണം നൽകി.

പ്രസിഡന്റ് ഉസ്മാൻ ഖലീജ് അധ്യക്ഷത വഹിച്ചു. കൊളവയൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സത്താർ കൊളവയൽ, അബൂബക്കർ കൊളവയൽ, മുഹമ്മദ് കുഞ്ഞി കൊളവയൽ, ഫവാസ് മൊയ്‌ദു, ഖാലിദ് കൊളവയൽ, അൻവർ ഉംബ്രൂസ്‌ സംസാരിച്ചു.  സി സുലൈമാൻ ഹാജി, ഹംസ കൊളവയൽ, ഹസീ    സംസാരിച്ചു, പ്രാർത്ഥനക്ക്  സിദ്ധീഖ് ഹുദവി നേതൃത്വം നൽകി. ഷരീഫ് സ്വാഗതവും കരിം കൊളവയൽ നന്ദിയും പറഞ്ഞു