മുസന്ദമിലെ ഖസബ്, ബുഖ കോട്ടകൾ ഇന്ന് മുതൽ അടച്ചിടും

മസ്കത്: പ്രശസ്ത ടൂറിസം കേന്ദ്രമായ ഒമാനിൽ മുസന്ദം ഗവർണറേറ്റിലെ ഖസബ് കോട്ടയും ബുഖ കോട്ടയും ഇന്ന് മുതൽ താത്കാലികമായി അടച്ചിട്ടുന്നു. പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചതാണിത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  ഈ സ്ഥിതി തുടരും.

 പൊതുജനങ്ങളും ടൂറിസം ഓപ്പറേറ്റർമാരും നിർദിഷ്ട ഇന്ന് മുതൽ ഈ കോട്ടകളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. യുഎഇ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പേര്‍ സന്ദര്‍ശിക്കാനും സമയം ചെലവഴിക്കാനും എത്തുന്ന പ്രധാന ടൂറിസം കേന്ദ്രം ആണ് ഈ സ്ഥലങ്ങള്‍.