വോട്ട് കടത്ത്!
ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്
ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ്, നവംബർ 3ന് ഡൽഹിയിൽനിന്നും ഹരിയാനയിൽ നിന്നുമായി ബിഹാറിലേക്ക് 4 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയതിൽ ചോദ്യങ്ങളുയർത്തി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ.
ഇത് വോട്ട് കൊള്ളയുടെ മറ്റൊരു മുഖമാണ് - കപിൽ സിബല്‍ പറയുന്നു. ഈ ട്രെയിനുകളിൽ 6000 യാത്രക്കാരുണ്ടായിരുന്നു, ഇവർ യഥാർഥത്തിൽ വോട്ടർമാരായിരുന്നോ?, പിന്നിൽ ആസൂത്രിതമായ ഓപ്പറേഷനാണോ നടന്നിരുന്നത് തുടങ്ങിയ സംശയങ്ങളാണ് സിബൽ പ്രകടിപ്പിക്കുന്നത്.
ഛഠ് പൂജ പോലുള്ള ഉത്സവ സീസണിൽപ്പോലും ഇത്തരം സ്പെഷ്യൽ ട്രെയിനുകൾ ഓടാറില്ലെന്ന് സിബൽ ചൂണ്ടിക്കാട്ടി. കേന്ദ്ര റെയിൽവേ മന്ത്രി ഇതിന് മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർകൊള്ള നടക്കാനുള്ള സാധ്യത ഉയർത്തിയ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിക്കെതിരെ രംഗത്തെത്തി. മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ സിബൽ, സോഷ്യൽ മീഡിയയിലൂടെയും പത്രസമ്മേളനങ്ങളിലൂടെയുമാണ് റെയിൽവേയോട് ചോദ്യങ്ങൾ ഉയർത്തിയത്.!
ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്
ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ്, നവംബർ 3ന് ഡൽഹിയിൽനിന്നും ഹരിയാനയിൽ നിന്നുമായി ബിഹാറിലേക്ക് 4 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയതിൽ ചോദ്യങ്ങളുയർത്തി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ.
ഇത് വോട്ട് കൊള്ളയുടെ മറ്റൊരു മുഖമാണ് - കപിൽ സിബല്‍ പറയുന്നു. ഈ ട്രെയിനുകളിൽ 6000 യാത്രക്കാരുണ്ടായിരുന്നു, ഇവർ യഥാർഥത്തിൽ വോട്ടർമാരായിരുന്നോ?, പിന്നിൽ ആസൂത്രിതമായ ഓപ്പറേഷനാണോ നടന്നിരുന്നത് തുടങ്ങിയ സംശയങ്ങളാണ് സിബൽ പ്രകടിപ്പിക്കുന്നത്.
ഛഠ് പൂജ പോലുള്ള ഉത്സവ സീസണിൽപ്പോലും ഇത്തരം സ്പെഷ്യൽ ട്രെയിനുകൾ ഓടാറില്ലെന്ന് സിബൽ ചൂണ്ടിക്കാട്ടി. കേന്ദ്ര റെയിൽവേ മന്ത്രി ഇതിന് മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർകൊള്ള നടക്കാനുള്ള സാധ്യത ഉയർത്തിയ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിക്കെതിരെ രംഗത്തെത്തി. മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ സിബൽ, സോഷ്യൽ മീഡിയയിലൂടെയും പത്രസമ്മേളനങ്ങളിലൂടെയുമാണ് റെയിൽവേയോട് ചോദ്യങ്ങൾ ഉയർത്തിയത്.