പിണറായി വിജയന്‍ യുഎഇയില്‍

അബുദാബി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ എത്തി. 

യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി മുഖ്യമന്ത്രി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി.
കൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിക്ക് ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐഎഎസ്, യുഎഇ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി എന്നിവര്‍ അനുഗമിച്ചു.