സ്നാപ്‌ചാറ്റില്‍ ചൂതാട്ടo: പ്രതി കുവൈത്ത് പോലീസ് പിടിയില്‍
കുവൈത്ത്: ചൂതാട്ടം സ്നാപ്‌ചാറ്റ് വഴി; പ്രതി കുവൈത്ത് പോലീസ് പിടിയില്‍. നിയമ വിരുദ്ധ ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കുവൈത്ത് പോലീസ് സൈബർ ക്രൈം വിഭാഗം ഒരുക്കിയ തന്ത്രപരമായ നീക്കത്തില്‍ പ്രതി വലയില്‍ ആവുകയായിരുന്നു.
ദുരൂഹമായ ഒരു സ്‌നാപ്‌ചാറ്റ് അക്കൗണ്ട് ലക്ഷ്യമിട്ട് നടത്തിയ നിരീക്ഷണവും അന്വേഷണവുമാണ് പ്രതിക്ക് കുരുക്ക് ഒരുക്കാന്‍ സൈബർ ക്രൈം വിഭാഗത്തെ പ്രേരിപ്പിച്ചത്. തെളിവുകള്‍ ശേഖരിച്ച
ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സൈബർ ക്രൈം വിഭാഗം വ്യക്തമാക്കി. ഈ അക്കൗണ്ട് ഉടമ, കുവൈത്ത് നിയമങ്ങൾ ലംഘിച്ചു, പുറത്തു നിന്നുള്ള ചൂതാട്ട വെബ്സൈറ്റുകൾക്ക് പ്രചാരണം നൽകുകയും ഫോളോവേഴ്‌സിൽ നിന്ന് പല മാർഗ്ഗങ്ങളിലൂടെ പണം ശേഖരിക്കുകയും ചെയ്തിരുന്നു.
വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് പ്രതി സ്‌നാപ്ചാറ്റ് ഉപയോഗിച്ചത്. പ്രതിയെ വിശ്വസിച്ച് പണം അയച്ചവരോട്, ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴി പണം കൈമാറാൻ പ്രതി പ്രേരിപ്പിച്ചു. പണം ലഭിച്ച ഉടൻ ഫോളോവർമാരെ ഇയാൾ ബ്ലോക്ക് ചെയ്യും. ചൂതാട്ട കേന്ദ്രങ്ങൾ സന്ദർശിച്ച്, പെട്ടെന്ന് ലാഭമുണ്ടാക്കിയെന്ന് ഇരകളെ വിശ്വസിപ്പിക്കാൻ വ്യാജ വീഡിയോകളും ഇയാൾ ചിത്രീകരിച്ചു. ഇത്, നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ടങ്ങളിൽ ചേരാൻ ആളുകളെ പ്രേരിപ്പിച്ചു.
നൂതന സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടു വില്‍ ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന്, നിയമപരമായ അനുമതി ലഭിച്ച ശേഷം അധികൃതർ പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ, സനാപ്‌ചാറ്റിലൂടെ താൻ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പ്രതി സമ്മതിച്ചു. തുടർന്ന്, ആവശ്യമായ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി
