പുസ്തക മേള ഇൻകാസ് യുഎഇ പ്രിയദർശിനി പബ്ലിക്കേഷൻസ് സ്റ്റാൾ

ഷാർജ: അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇൻകാസ് യുഎഇയുടെ നേതൃത്വത്തിലുള്ള പ്രിയദർശിനി പബ്ലിക്കേഷൻസ് ബുക്ക് സ്റ്റാൾ സജീവം. എഐസിസി സെക്രട്ടറിയും കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ മെമ്പറുമായ ആരതി കൃഷ്ണ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. സംഘടന ചുമതലയുള്ള ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി എസ്എം ജാബിർ അധ്യക്ഷനായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബലറാം മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി ബിഎ നാസർ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് രാജി എസ് നായർ, റഫീഖ് മട്ടന്നൂർ, റഫീഖ് മാനം കണ്ടത്ത്, ഗീവർഗ്ഗീസ് പണിക്കർ, അനന്തൻ മയ്യിൽ, പ്രജീഷ് ബാലുശ്ശേരി, റിയാസ്ചന്ദ്രപ്പനി, എംഎ ഷഹനാസ്, ഹിദായത്തുള്ള, എവി മധു, ജെനി പോൾ, ശംസിർ നാദപുരം, ഷംസുദീൻ അജ്മാൻ തുടങ്ങിയവർ സംബന്ധിച്ചു