സമദർശിനി ഓണാഘോഷവും, സ്റ്റുഡന്‍സ് അക്കാഡമിക് എക്സലൻസ് അവാർഡ് വിതരണവും
ഷാർജ: സമദർശിനി ഓണാഘോഷവും, സ്റ്റുഡന്റസ് അക്കാഡമിക് എക്സലൻസ് അവാർഡ് 2025 ആഘോഷ പരിപാടി സംഘടിപ്പിച്ചു. സമദർശിനി അംഗങ്ങളുടെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഡോ. അജിത് ശങ്കർ മോട്ടിവേഷണൽ സ്‌പീച് നയിച്ചു. ജാസ്സ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേള പരിപാടിയുടെ മാറ്റ് കൂട്ടി.
ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജന. സെക്രട്ടറി പ്രകാശ് പുരയത്ത്, ട്രഷറര്‍ ഷാജി ജോൺ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, മുൻ അസോസിയേഷൻ ഭാരവാഹികൾ ആശംസകൾ നേർന്നു.
സമ ദർശിനി പ്രസിഡന്റ് അനിൽ വാരിയർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി വിനോദ് രാമചന്ദ്രൻ സ്വാഗതവും, ട്രഷറർ മൊയ്‌ദീൻ നന്ദി പറഞ്ഞു.
കലാപരിപാടികൾക്ക് കോർഡിനേറ്റർ രഞ്ചേശ് രാജൻ, വനിതാ വിഭാഗം പ്രസിഡന്റ് ലത വാരിയർ, ജനറൽ സെക്രട്ടറി കവിത വിനോദ്, ട്രഷറർ രാജു ജെകബ് നേതൃത്വം നൽകി.
