‘കട്ടനും കഥകളും’-സ്മിത പ്രമോദിന്റെ പുസ്തകം പ്രകാശനം ചെയ്തു


ഷാർജ: എഴുത്തുകാരി സ്മിത പ്രമോദിന്റെ രണ്ടാം പുസ്തകമായ കട്ടനും കഥകളും ഷാർജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ഒലിവ് പബ്ലിക്കേഷൻ പുറത്തിറക്കിയ കൃതി എട്ട് വ്യത്യസ്ത രുചിക്കഥകളുടെ സമാഹാരമാണ്.

വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ വേദിയിലും സദസ്സിലും ചൂടോടെ കട്ടൻ വിളമ്പിയത് കൗതുകമായി. സാമൂഹികപ്രാധാന്യമുള്ള ഈ എട്ട് കഥകൾ വായനക്കാരെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണെന്ന് എഴുത്തുകാരൻ വെള്ളിയോടൻ അഭിപ്രായപ്പെട്ടു.

മലയാളം അധ്യാപകനും എഴുത്തുകാരനുമായ മുരളി മംഗലത്ത് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഇന്ദുലേഖക്ക് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ഗീത മോഹൻ, ഗീതാഞ്ജലി, ഹാറൂൺ  കക്കാട്, ബഷീർ തിക്കോടി, രമേഷ് പെരുമ്പിലാവ് സംസാരിച്ചു. രഘുമാഷ് പരിപാടി നിയന്ത്രിച്ചു.