ടീം ഇന്ത്യ ഷാര്‍ജയിൽ 'കേളികൊട്ടുയരുന്ന കേരളം'

ഷാർജ: ടീം ഇന്ത്യ ഷാർജയിൽ 'കേളികൊട്ടുയരുന്ന കേരളം' സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളെയും,അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വാർഷികവും, കേരളപ്പിറവിയും ആഘോഷിച്ചു. 

സംസ്കാരിക സമ്മേളനം കേരള കായിക- റെയിൽവേ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടീം ഇന്ത്യ പ്രസിഡൻ്റ് ശശി വാരിയത്ത് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻ്റ് നിസാർ തളങ്കര, വൈസ് പ്രസിഡൻ്റ് പ്രദീപ് നെന്മാറ, ട്രഷറർ ഷാജി ജോൺ, ജോ. ട്രഷറർ പികെ റെജി, സിനിമ താരങ്ങളായ സാദിഖ്, ഷാജു ശ്രീധർ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ കെടി നായർ,കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു . ടീം ഇന്ത്യ ജനറൽ സെക്രട്ടറി അനിലാൽ സ്വാഗതവും ട്രഷറർ രവി തങ്കപ്പൻ നന്ദിയും പറഞ്ഞു.

വിവിധ കലാപരിപാടികൾ അരേങ്ങറി. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും ചേർന്നവതരിപ്പിച്ച കലാപ്രകടനങ്ങൾ പരിപാടിക്ക് വ്യത്യസ്തതയേകി.