മാണിക്കോത്ത് മുഹമ്മദ് ഫര്‍സിന്‍ നിര്യാതനായി

കാഞ്ഞങ്ങാട് മാണിക്കോത്ത് ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍സിന്‍ (21) നിര്യാതനായി.  മംഗലാപുരം പിഎ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ്. പതിവ് പോലെ ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ പ്രഭാത പ്രാര്‍ത്ഥനക്കായി മാതാവ് വിളിച്ചപ്പോള്‍ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം.