വിമാനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് എട്ടാക്കി

യുഎഇ ഫുട്ബോൾ ടീം മത്സരം കാണുന്നതിന് ആരാധകരെയും വഹിച്ചു എട്ട് വിമാനങ്ങള്‍ ആണ് ബസറയിലേക്ക് പറക്കുക. ആദ്യം അഞ്ച് വിമാനമാണ് നിശ്ചയിച്ചിരുന്നത്. 
പൊതുജനങ്ങളുടെ അമിതമായ ആവശ്യത്തെ തുടര്‍ന്ന്‌ ഇത് 8 ആക്കി ഉയര്‍ത്തി. നവംബർ 18 നാണ് യുഎഇ ടീമിന്റെ ആരാധകരെ ഇറാഖിലേക്ക് കൊണ്ടുപോകുക. 
ഇപ്പോൾ പേര് രജിസ്റ്റർ ചെയ്യാന്‍ അവസരമുണ്ട്. ആവശ്യമായ എണ്ണം എത്തുമ്പോൾ രജിസ്ട്രേഷൻ അവസാനിക്കും, യാത്ര ഒരേ ദിവസം തന്നെ റൗണ്ട് ട്രിപ്പ് ആയിരിക്കും.