കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു; നായാട്ടിനിടെ അബദ്ധത്തിൽ വെടികൊണ്ടതെന്ന സൂചന, സുഹൃത്ത് കസ്റ്റഡിയിൽ

കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ(37) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സൂചന.

ഇന്ന് പുലർച്ചെ 5.30 നാണ് സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങി.