ശവ്വാൽ ഒന്നിന് മുമ്പായി വിസകൾ സമർപ്പിക്കണം
വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ശവ്വാൽ ഒന്നിന് മുമ്പായി വിസകൾ സമർപ്പിക്കണമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. വിശ്വാസികൾ ശരിയായ ഹജ്ജ് വിസയോടെ മാത്രമാണ് തീർഥാടനത്തിന് എത്തുന്നതെന്ന് ഉറപ്പുവരുത്താനാണ് ഈ നിർദേശം. ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തുന്നവരുടെ ആവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടി നീക്കം സഹായകമാകും.
