ദുബൈ എയർഷോ തിങ്കളാഴ്‌ച മുതൽ
മേഖലയിലെ സുപ്രധാന വ്യോമയാന പരിപാടിയായ ദുബൈ എയർഷോ നവംബർ 17 തിങ്കളാഴ്‌ച ആരംഭിക്കും.
നവംബർ 21 വെള്ളിയാഴ്ച്ച യാണ്സമാപനം. 'ഭാവി ഇവിടെ ആരംഭിക്കുന്നു' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെഎയര്‍ ഷോ. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഷോയിൽ ഇത്തവണ, 150 രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും. രാജ്യങ്ങളില്‍ നിന്നുള്ള വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ 1,500-ലധികം കമ്പനികൾ പങ്കെടുക്കും. ഏകദേശം 1,48,000 സന്ദർശകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദുബൈ വേൾഡ് സെൻട്രൽ - ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രധാന പരിപാടി നടക്കുക. പരിപാടിയുടെ സുരക്ഷ ഉറപ്പാക്കാൻ 1,200-ലധികം സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്ന സമഗ്ര സുരക്ഷാ പദ്ധതി ദുബൈ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. എയർഷോയുടെ 19-ാമത് പതിപ്പാണ് ഈ വർഷത്തേത്.
