ഷാർജ പുസ്തക മേള അക്ഷരോത്സവം ഒരുക്കി എംജിസിഎഫ്



ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെ എംജിസിഎഫ് പവലിയനിൽ അക്ഷരോത്സവം സീസൺ വണ്ണിനു തുടകമായി. കുട്ടികളിലെ വായനാ കൗതുകം പരിപോഷിപിക്കുകയാണ് ലക്ഷ്യം. അക്ഷരോത്സവം സീസൺ വൺ ഇന്ത്യന്‍ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. വമ്പിച്ച വിദ്യാർഥി പ്രതിനിധ്യതിൽ നടന്ന പരിപാടിയിൽ പങ്കാളികളായവർക്ക് പുസ്തകങ്ങൾ സമ്മാനം ആയി നൽകി. പിആർ പ്രകാശ്, പ്രഭാകരൻ പന്ത്രോളി, ഗഫൂർ പാലക്കാട്, ശ്രീല ശ്രീ, നിമ്മി ജോസ്, പ്രീന റാണി, സബിത ഷാജഹാൻ, അനു കുന്നപ്പിള്ളി നേതൃത്വം നൽകി.