കൊച്ചിയിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്ന് പ്രതിയുടെ മൊഴി

കൊച്ചിയിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ചുറ്റിക കൊണ്ട് തലക്കടിച്ചുവെന്ന് പ്രതിയുടെ മൊഴി. ഇന്ന് രാവിലെയാണ് സ്ത്രീയെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് മയക്കത്തില്‍ 
കൊച്ചി കോന്തുരുത്തി സ്വദേശി ജോര്‍ജിനെ കണ്ടതാണ് പ്രതിയെ വലയിലാകാൻ സഹായിച്ചത്. 
ഇന്നലെ രാത്രിയാണ് പ്രതി സ്ത്രീയെ വീട്ടിലേക്ക് കൂട്ടി വന്നത്. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മദ്യ ലഹരിയിലായിരുന്ന ജോര്‍ജ് കൊല്ലപ്പെട്ട സ്ത്രീയെ ചാക്കില്‍ കെട്ടി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇതിനിടെ പ്രതി ഉറങ്ങി പോവുകയായിരുന്നു.