ദുബൈ എയർഷോ: തേജസ് യുദ്ധ വിമാനം തകർന്നു വീണു
ദുബൈ എയർ ഷോയിൽ
വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം.
സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ ശേഷം നേരെ താഴേക്കു പതിക്കുകയായിരുന്നു. എയർ ഷോ താൽക്കാലികമായി നിർത്തിവെച്ചു.
