യുഎഇ ഈദുല്‍ ഇത്തിഹാദ്: ഷാർജ കെഎംസിസി ഫുട്ബോൾ ഫെസ്റ്റ്

യുഎഇ ഈദുല്‍ ഇത്തിഹാദ് ആഘോഷ ഭാഗമായി ഷാർജ കെഎംസിസി സംഘടിപ്പിക്കുന്ന ഫുട്ബോൾ ഫെസ്റ്റ്  പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവ്വഹിച്ചു. ഷാർജ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് കബീർ ചാന്നാങ്കര, ജനറൽ സെക്രട്ടറി മുജീബ് തൃകണ്ണപുരം, ട്രഷറർ കെ അബ്ദുൽ റഹിമാൻ മാസ്റ്റർ, വൈസ് പ്രസിഡൻറ് തയ്യിബ് ചേറ്റുവ, സെക്രട്ടറിമാരായ നസീർ കുനിയിൽ, ഫസൽ തലശ്ശേരി, സ്പോർട്സ് കമ്മിറ്റി ചെയർമാൻ കെഎസ് ഷാനവാസ്, കൺവീനർ റിയാസ് കാന്തപുരം, സ്പോർട്സ് വിങ് അംഗങ്ങളായ അഷ്റഫ് വെട്ടം, നസറുദ്ദീൻ ചാവക്കാട്, അനീസ് അഴീക്കോട് മറ്റു ജില്ലാ-മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.