പൈലറ്റിന് വീരമൃത്യു..


ഇന്ത്യന്‍ നിര്‍മ്മിത തേജസ് യുദ്ധ വിമാന അപകടം; ദുബൈ എയര്‍ ഷോ താല്‍കാലികമായി നിര്‍ത്തി വെച്ചു. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് മരണപ്പെട്ടു. എയര്‍ഷോയിൽ പങ്കെടുത്തവരോട് പ്രധാന എക്സിബിഷൻ ഏരിയയിലേക്ക് മടങ്ങാൻ അധികൃതര്‍ നിർദ്ദേശിക്കുകയും ചെയ്തു. അല്‍ മക്തൂം വിമാനത്താവളത്തിന് സമീപം വെച്ചാണ് അപകടം, കാരണം വ്യക്തമായിട്ടില്ല. 
ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം, 2016ല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറി. ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നാണ് ദുബൈ എയർഷോ.