കെഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഞായറാഴ്ച്ച


കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഫ) സംഘടിപ്പിക്കുന്ന കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5 കലാശപ്പോരാട്ട ത്തിലെക്ക് 

യൂത്ത് വിഭാഗത്തിൽ 20 ടീമുകളും മാസ്റ്റേഴ്സ് വിഭാഗത്തിൽ 8 ടീമുകളും മാറ്റുരച്ച ലീഗിൽ മികച്ച മത്സരങ്ങൾക്കൊടുവിൽ  നവംബർ 23 ഞായറാഴ്ച്ച വൈകുന്നേരം 5 മണി മുതൽ ആരംഭിക്കുന്ന അവസാന ദിവസ കളി  ലൂസേഴ്സ് ഫൈനലോട് കൂടി ആരംഭിക്കും. 

ലൂസേഴ്സ് ഫൈനലിൽ അൽ ഐൻ ഫാംസ്, ബൈനുന എഫ്സി അബു ദാബിയെ നേരിടും. മാസ്റ്റേഴ്സ് ഫൈനലിൽ മറൈൻ കോസ്റ്റ എഫ്സി, ലാക്കബൈറ്റ് ബേക്കറി സൈക്കോ ദുബായിയെ നേരിടും. തുടർന്ന് നടക്കുന്ന ഗ്രാൻഡ് ഫൈനൽ മത്സരത്തിൽ ദുബായിയുടെ രണ്ട് കരുത്തരായ ടീമുകളായ ഹസ്റ്റ്ലേഴ്സ് എഫ്സിയും അബ്രിക്കോ ഫ്രെയിറ്റ് എഫ്സിയും തമ്മിൽ ഏറ്റു മുട്ടും. സമാപന ദിവസം പ്രമുഖ വ്യക്തികൾ സംബന്ധിക്കും, ദുബൈ പോലീസിന്റെയും മറ്റു കലാ പരിപാടികളും ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായുള്ള പരിപാടികളും വണ്ടർവുമെൻ സംഘടിപ്പിക്കുന്ന മൈലാഞ്ചി മത്സരങ്ങൾ അരങ്ങേറും. മത്സരം വീക്ഷിക്കാൻ എത്തുന്ന കാണികൾക്കായി ഗാലറിയും സംഘാടകർ ഏർപെടുത്തിയിട്ടുണ്ട്.