ഗസ്സ: കളിപ്പാട്ടങ്ങളിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച് ഇസ്രയേൽ ചതി
ഗസ്സ: കളിപ്പാട്ടങ്ങളിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച് ഇസ്രയേൽ ക്രൂരത. ഉപേക്ഷിച്ച് കണ്ട കളിപ്പാട്ടങ്ങൾ ആവേശപൂർവ്വം സ്വന്തമാക്കാൻ ശ്രമിച്ച നിരവധി കുട്ടികൾക്കാണ് ഗസ്സയിൽ പരിക്കേറ്റത്. ഇത്തരം നിരവധി സംഭവങ്ങൾ ആവർത്തിക്കപ്പെട്ടതോടെയാണ് കളിപ്പാട്ടങ്ങളിലെ ഇസ്രയേൽ ക്രൂരത പുറത്തായത്.
പാവകൾ, ടെഡി ബിയറുകൾ, വർണപന്തുകൾ ഇവയിലൊക്കെ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് കുട്ടികൾ ഒത്തു കൂടുന്ന ഭാഗങ്ങളിൽ ഉപേക്ഷിക്കുന്നു ഇസ്രയേൽ ഭടന്മാർ.
കളിപ്പാട്ടങ്ങളുടെയും പാവകളുടെയും രൂപത്തിൽ ഇസ്രായേൽ ഒളിപ്പിച്ചുവെച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ഗസ്സയിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഒളിഞ്ഞിരിക്കുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അവയവങ്ങൾ നഷ്‌ടപ്പെട്ടതുൾപ്പെടെ ഗുരുതരമായ പരിക്കുകളോടെ ദിവസവും നിരവധി കുട്ടികളാണ് ചികിത്സ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്.
