ടൂറിസം മേഖലയിൽ സഹകരണം ശക്തമാക്കാന്‍ ഒമാൻ - ഖത്തർ ധാരണ

ഇരു രാജ്യങ്ങളുടെയും ഔദ്യോഗിക ടൂറിസം പ്രൊമോഷണൽ പ്ലാറ്റ്ഫോമുകളായ എക്‌സ്‌പീരിയൻസ് ഒമാനും വിസിറ്റ് ഖത്തറും ചേർന്നാണ് കരാർ ഉറപ്പിച്ചത്. ലണ്ടനിൽ നടന്ന 'ആഗോള ട്രാവൽ മാർക്കറ്റ് 2025' സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.

ഇരു രാജ്യങ്ങളുടെയും സാംസ്കാരികവും പ്രകൃതിദത്തവുമായ സ്ഥലങ്ങൾ സംയോജിപ്പിക്കുന്ന മൾട്ടി-ഡെസ്റ്റിനേഷൻ യാത്രാ പാക്കേജുകൾ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ പ്രാദേശിക ടൂറിസം സഹകരണം ശക്തിപ്പെടുത്തും. പ്രമോഷണൽ കാമ്പയിനുകളില്‍ ഇറ്റലി, സ്പെയിൻ, ചൈന രാജ്യങ്ങളിലെ യാത്രക്കാരെയാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ട്രാവൽ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കും.