പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ബിജെപി എംഎൽഎക്കെതിരെ കേസ്

ഷിംല: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഹിമാചൽ പ്രദേശിലെ ബിജെപി എംഎൽഎ ഹൻസ് രാജിനെതിരെ പോക്സോ  ചുമത്തി പൊലിസ് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി. പോക്സോ നിയമത്തിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം), ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 69 എന്നീ വകുപ്പുകൾ പ്രകാരമാണ് എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലിസ് അറിയിച്ചു.

കുറ്റകൃത്യം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊലിസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സമ്മതമില്ലാതെയാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും, പീഡനം നടന്ന സ്ഥലമുൾപ്പെടെയുള്ള വിവരങ്ങൾ അതിജീവിതയുടെ മൊഴിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.