ഈദുല്‍ ഇത്തിഹാദ് കെഎംസിസി ഷാർജ സമുചിതം ആഘോഷിക്കും


ഷാർജ: യുഎഇ ദേശീയ ദിനം ഈദുല്‍ ഇത്തിഹാദ് കെഎംസിസി ഷാർജ സംസ്ഥാന കമ്മിറ്റി സമുചിതമായി ആഘോഷിക്കുന്നു. ഡിസംബർ ആറിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് പരിപാടി. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ സംബന്ധിക്കും.
പരിപാടിയുടെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഷാർജ കെഎംസിസി പ്രസിഡന്റ്  ഹാശിം നൂഞ്ഞേരി, ഭാരവാഹികളായ മുജീബ് തൃക്കണ്ണാപുരം, കെ അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, കബീര്‍ ചാന്നാങ്കര, കെഎസ് ഷാനവാസ്, നസീര്‍ കുനിയില്‍, സികെ കുഞ്ഞബ്ദുല്ല സംബന്ധിച്ചു.