ബഹ്റൈൻ-ഖത്തർ ഫെറി സര്‍വീസിന് തുടക്കമായി


മനാമ: ബഹ്റൈന്‍ ഖത്തര്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫെറി യാത്ര സര്‍വീസ് ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഏറെ ഗുണകരമായ പൊതു ഗതാഗത സംവിധാനമാണ് ഇത്.
പ്രതിദിനം രണ്ട് ട്രിപ്പ് സര്‍വീസ് നടത്തും, രാവിലെ എട്ട് മണിക്കും രാത്രി എട്ട് മണിക്കും. ടിക്കറ്റ് നിരക്ക്: എക്കോണമി ക്ലാസ്- 26 ദിനാർ, പ്രീമിയം ക്ലാസ്- 36 ദിനാർ.