പാലത്തായി പോക്സോ കേസ്: വനിതാ - ശിശുക്ഷേമ വികസന വകുപ്പ് കൗൺസലർക്ക് സസ്പെൻഷൻ



തീരുമാനം 5 വർഷം മുമ്പ് പരാതി നൽകിയിട്ടും 
നടപടിയുണ്ടായില്ലെന്ന കോടതി വിമർശനത്തെത്തുടർന്ന്.
പാലത്തായി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലർക്കെതിരെ ഒടുവിൽ നടപടി. വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കൗൺസലറെ സസ്പെൻഡ് ചെയ്‌തു. 5 വർഷം മുമ്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന കോടതി വിമർശനത്തെത്തുടർന്നാണ് നടപടി. മുൻ മന്ത്രി കെകെ ശൈലജക്ക് നൽകിയ പരാതി പരാമർശിച്ചായിരുന്നു കോടതി വിമർശനം. കുട്ടിയോടുള്ള ചോദ്യങ്ങൾ ഉദ്ധരിച്ച് കൗൺസലർക്കെതിരെ വിധിയിൽ അതിരൂക്ഷ വിമർശനമുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനും കുട്ടിയെ മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചെന്നായിരുന്നു മാതാവിൻ്റ പരാതി. കൗൺസലർമാർക്ക് ഈ ജോലിയിൽ തുടരാൻ അർഹതയില്ലെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.