അഭ്യാസത്തിനിടെ വിമാനത്തിന്റെ ക്ഷമത നഷ്ടപ്പെട്ടെന്ന് നിഗമനം: അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന


വിംഗ് കമാൻഡർ നമാൻഷ് സ്യാലിന് വീരമൃത്യു

അഭ്യാസത്തിനിടെ വിമാനത്തിന്റെ ക്ഷമത നഷ്ടപ്പെട്ടെന്ന് നിഗമനം
അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ദുബൈ എയർഷോക്കിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനം തകർന്നു വീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമ സേന. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ നിന്നുള്ള വിങ് കമാൻഡർ നമാൻഷ് സിയാൽ ആണ് പൈലറ്റ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കുള്ള പ്രകടനത്തിൽ വിമാനം കരണം മറിയുന്നതിനിടെ കുത്തനെ താഴേക്ക് വീഴുകയായിരുന്നു. നെഗറ്റീവ് ജി എന്നാണ് ഈ പ്രക്രിയയുടെ പേര്. കരണം മറിഞ്ഞ ശേഷം ഉടനെ പറന്നുയരാനുള്ള ക്ഷമത നഷ്ട‌പ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്ദ്‌ധരുടെ അഭിപ്രായം. അപകടത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ദുബൈ എയര്‍ ഷോ സുരക്ഷ പരിശോധന കഴിഞ്ഞു പുനരാരംഭിച്ചു.